school

പത്തനംതിട്ട: പൊതുവിദ്യാലയങ്ങളിലെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ വിജയശതമാനത്തിൽ ജില്ലയ്ക്ക് അഭിമാനിക്കാൻ ഒന്നുമില്ല. എൽ.എസ്.എസിന് 23.86 ശതമാനവും യു.എസ്.എസിന് 5.08 ശതമാനവുമാണ് വിജയം. നാലാംക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

രണ്ടാം ടേം പരീക്ഷയിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് പരീക്ഷ എഴുതാം. കുട്ടികളുടെ വിജയശതമാനം വർദ്ധിപ്പിക്കുന്നതിൽ ജില്ല വളരെ പിന്നാക്കം പോകുന്നതായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അധികൃതർ വിലയിരുത്തി.

എൽ.എസ്.എസ് പരീക്ഷയിൽ നേട്ടം

എൽ.എസ്.എസ് പരീക്ഷയിൽ 2099 കുട്ടികളാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 188 കുട്ടികൾ കൂടുതൽ. കഴിഞ്ഞവർഷം 204 കുട്ടികൾക്കു മാത്രമാണ് യോഗ്യത നേടാനായത്. ഇത്തവണ 501 കുട്ടികൾ യോഗ്യത നേടി. 10.67 ശതമാനമായിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനമെങ്കിൽ ഇത്തവണ ഇത് 23.86 ശതമാനമായി ഉയർന്നു.


ഉപജില്ല തിരിച്ച് പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം,

യോഗ്യത നേടിയവരുടെ എണ്ണം ബ്രായ്ക്കറ്റിൽ.

തിരുവല്ല 181 (41), പുല്ലാട് 144 (38), ആറന്മുള 104 (19), മല്ലപ്പള്ളി 143 (23), വെണ്ണിക്കുളം 111 (21), അടൂർ 369 (125), പന്തളം 155 (25), കോഴഞ്ചേരി 218 (49), റാന്നി 218 (49), പത്തനംതിട്ട 205 (45), കോന്നി 299 (82).

യു.എസ്.എസിൽ വീണ്ടും പിന്നാക്കം

യു.എസ്.എസ് പരീക്ഷയിൽ കഴിഞ്ഞവർഷം 1617 കുട്ടികൾ പരീക്ഷയ്ക്കിരുന്നതിൽ 98 പേർ മാത്രമാണ് യോഗ്യത നേടിയത്. 5.87 ശതമാനമായിരുന്നു വിജയം. ഇത്തവണ 1928 കുട്ടികൾ പരീക്ഷയെഴുതിയതിൽ 70 പേരാണ് യോഗ്യത നേടിയത്. 5.08 ശതമാനമാണ് വിജയം.


ഉപജില്ല തിരിച്ച് പരീക്ഷ എഴുതിയവരും യോഗ്യത നേടിയവരും.

തിരുവല്ല 116 (2), പുല്ലാട് 105 (8), ആറന്മുള 112 (4), മല്ലപ്പള്ളി 155 (6), വെണ്ണിക്കുളം 80 (2), അടൂർ 281 (13), പന്തളം 123 (10), കോഴഞ്ചേരി 152 (5), റാന്നി 153 (0), പത്തനംതിട്ട 307 (5), കോന്നി 344 (15).