തിരുവല്ല: നിരണത്ത് കൊവിന്ധ് മാനദണ്ഡം ലംഘിച്ച് ഗൃഹപ്രവേശ ചടങ്ങ് സംഘടിപ്പിച്ച സി.പി.ഐ പ്രാദേശിക നേതാവിനെതിരെ കേസടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ ജില്ലാ കളക്ടറക്കും പൊലീസ് മേധാവിക്കും പരാതി നൽകി. ഈ ചടങ്ങിൽ പങ്കെടുത്ത ബന്ധുവായ സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരാതി നല്കിയത്. ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത മാത്യു തോമസ് ടി. എം.എൽ.എ നീരക്ഷണത്തിലാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.