അടൂർ: കൊന്നമങ്കരയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം കോയിവിള നടയിൽ തെക്കേതിൽ ബാലചന്ദ്രൻപിള്ളയെ (61) മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 10ന് സമീപവാസികളാണ് കണ്ടത്. വിവരം അറിഞ്ഞെത്തിയ പൊലീസ് വീടിന്റെ വാതിൽ ചവിട്ടിപൊളിച്ചാണ് അകത്ത് കടന്നത്. കൊവിഡ് ടെസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.