പാണ്ടനാട്: ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത 13 വിദ്യാർത്ഥികൾക്ക് പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്‌കൂൾ സൗജന്യമായി ടി.വി വിതരണം ചെയ്തു. അദ്ധ്യാപകർ,രക്ഷകർത്താക്കൾ, മാനേജ്‌മെന്റ്,തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് 9397 ബാച്ച്, ഡൽഹി മലയാളി അസോസിയേഷൻ,സുമനസുകളായ മറ്റ് അനേകം ആൾക്കാർ എന്നിവരുടെ സഹായ സഹകരണങ്ങൾ കൊണ്ടാണ് സ്‌കൂൾ ഇത്രയും കുട്ടികൾക്ക് ടി.വികൾ നൽകിയത്.സ്‌കൂളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടിയ യോഗത്തിൽ മാനേജർ വി.എസ് ഉണ്ണികൃഷ്ണപിള്ള രക്ഷകർത്താക്കൾക്ക് ടി.വികൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സ്മിത.എസ്.കുറുപ്പ് ,സ്വാമി വിവേകാനന്ദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ചന്ദ്രചൂഡൻ നായർ,രാജൻ മൂലവീട്ടിൽ,ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ജി.കൃഷ്ണകുമാർ, വാർഡ് മെമ്പർമാരായ രാധാകൃഷ്ണൻ,ആശാ വി.നായർ, സ്റ്റാഫ് സെക്രട്ടറി ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.