കല്ലിശേരി: എന്റെ കല്ലിശേരി വാട്സ് ആപ്പ് കൂട്ടായ്മചാരിറ്റബിൾ സൊസേറ്റിയുടെ ആഭിമുഖ്യത്തിൽ ചികിത്സ ധനസഹായങ്ങൾ വിതരണം ചെയ്തു. മഴുക്കിർ പ്രാവിൻ കൂട് ജംഗ്ഷനു സമീപം താമസിക്കുന്ന വിദ്യാർത്ഥിക്ക് പിത്താശയസംബന്ധമായ രോഗ ചികിത്സയ്ക്ക് അൻപതിനായിരം രൂപയുടെ ചെക്ക് കൈമാറി. ഈ കുട്ടിയുടെ തന്നെ നെഞ്ചിന്റെ വലതുഭാഗത്തായി പുറത്തേക്ക് വളർന്നു വരുന്ന എല്ലിന്റെ ശസ്ത്രക്രിയ്യ നടത്തേണ്ട സമയത്ത് നൽകാൻ അൻപതിനായിരം രൂപ സമാഹരിക്കുകയും ചെയ്തു. വളരെ വർഷങ്ങളായി കാൻസർ രോഗബാധിതയായ മംഗലം ഗീതാഭവനത്തിൽ ഗീതാ റെജിക്ക് അൻപത്തി അയ്യായിരം രൂപയുടെ ചെക്കും ചെങ്ങന്നൂർ എസ്.ഐ എസ്.വി ബിജു ഇവരുടെ വീടുകളിൽ എത്തി കൈമാറി. കൂട്ടായ്മ പ്രസിഡന്റ് സജി പാറപ്പുറം, സെക്രട്ടറി ബിനു മോൻ,സോബിൻ തോമസ്, സിബു ബാലൻ, ലിജു, ദേവദാസ്, ജിബി കീക്കാട്ടിൽ, മോൻസി ജോസഫ് മോടിയിൽ എന്നിവർ പങ്കെടുത്തു.