പത്തനംതിട്ട : കേരള കോൺഗ്രസ്‌ എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി സൗജന്യ വിദ്യാഭ്യാസ മാർഗ നിർദ്ദേശ വെബിനാർ നടത്തുന്നു. സിവിൽ സർവീസ്, മെഡിസിൻ,എൻജിനിയറിംഗ് ,അഭിഭാഷക ,അദ്ധ്യാപക, നഴ്സിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖർ ക്ലാസുകൾക്കു നേതൃത്വം നൽകും. സംസ്കാരവേദി എം ഓൺലൈൻ മീറ്റിംഗിൽ പ്രസിഡന്റ്‌ ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ്‌ എം ജനറൽ സെക്രട്ടറി ബെന്നി കക്കാട് ,സംസ്കാരവേദി സംസ്ഥാന സെക്രട്ടറി മനോജ്‌ മാത്യു ,ജില്ലാ കൺവീനർ മാരായ കാട്ടാക്കട അനിൽ ,ഡോ .ജോസ് തങ്കച്ചൻ,ഡോ .അലക്സ്‌ മാത്യു,പ്രദീപ് കൂട്ടോല,ബാബു ടി.ജോൺ ,ടി.കെ മാറിയിടം,ബേബി ജോസഫ് പുതുമന, രാജേന്ദ്രൻ കല്ലേപ്പുള്ളി, പയസ് കുര്യൻ,ഡോ.ബിബിൻ കെ ജോസ് എന്നിവരും പങ്കെടുത്തു .വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുനന വിദ്യാർത്ഥികൾ 9447359139 ൽ പേർ രജിസ്റ്റർ ചെയ്യണം.