admission

പത്തനംതിട്ട : ഐ.എച്ച്.ആർ.ഡിയുടെ ആറ് എൻജിനിയറിംഗ് കോളജുകളിലേക്ക് എൻ.ആർ.ഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ http://ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ കോളജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി സമർപ്പിക്കണം. ജൂലായ് 17ന് രാവിലെ 10 മുതൽ ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചു വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.
ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് നിർദിഷ്ട അനുബന്ധങ്ങളും 600 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായോ/ബന്ധപ്പെട്ട പ്രിൻസലിന്റെ പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനു മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കണം. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in, , ഇമെയിൽ ihrd.itd@gmail.com മുഖാന്തിരം ലഭ്യമാണ്. കോളജുകൾ: എറണാകുളം : (04842575370, 8547005097), ചെങ്ങന്നൂർ : (04792451424, 8547005032), അടൂർ : (04734230640, 8547005100), കരുനാഗപ്പള്ളി : (04762665935, 8547005036), കല്ലൂപ്പാറ : (04692678983, 8547005034), ചേർത്തല : (04782553416, 8547005038).