-patient

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിലെ സീനിയർ ഡ്രൈവർക്ക് കൊവിഡ്. കഴിഞ്ഞ വെള്ളിയാഴ്ച വരെ ഡ്രൈവർ പത്തനംതിട്ട ഡിപ്പോയിലെത്തിയിരുന്നു. കണ്ടെയ്ൻമെന്റ് സോണിലായതിനാൽ പത്തനംതിട്ടയിൽ നിന്ന് ബസ് സർവീസ് ഇല്ല. പത്തനംതിട്ട കുമ്പഴ ക്ലസ്റ്ററിൽ നേരത്തെ രോഗികളായവരുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നയാളാണ്. ലോക്ക് ഡൗണിൽ ജില്ലയിൽ പെട്ടുപോയ വയനാട് സ്വദേശികളായ കെ.എസ്.ഇ.ബി തൊഴിലാളികളെ ഇദ്ദേഹം ബസിൽ കൽപ്പറ്റയിൽ എത്തിച്ചിട്ടുണ്ട്. പത്തനംതിട്ട ഡിപ്പോയിൽ വെഹിക്കിൾ സൂപ്പർവൈസറായും പ്രവർത്തിച്ചിരുന്നു. കണ്ടൈയ്ൻമെന്റ് സോൺ ആയതിനാൽ ഇവിടെ ജീവനക്കാർ കുറവാണ്. ഡിപ്പോയിൽ ആറ് പേർ ക്വാറന്റൈനിലാണ്.ഡിപ്പോ അണുവിമുക്തമാക്കിയിട്ടുണ്ട്.