21-veena-george-muthoot
സി.എഫ്.എൽ. റ്റി സി യായി പ്രവർത്തിക്കുന്ന മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റൽ വീണാ ജോർജ്ജ് എം.എൽ.എ സന്ദർശിക്കുന്നു

പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ കോഴഞ്ചേരിയിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ രണ്ട് ദിവസത്തിനുള്ളിൽ പ്രവർത്തന സജ്ജമാകുമെന്ന് വീണാ ജോർജ്ജ് എം.എൽ.എ അറിയിച്ചു. സി.എഫ്.എൽ.ടി.സി യായി പ്രവർത്തിക്കുന്ന മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റൽ സന്ദർശിച്ച് നിർമ്മാണ പുരോഗതി എം.എൽ.എ വിലയിരുത്തി. ഗ്രൗണ്ട് ഫ്‌ളോർ ഉൾപ്പടെ ആറു നിലകളിലായി പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ 350 കിടക്കകളാണ് രോഗികൾക്കായി ഇവിടെ ക്രമീകരിച്ചിരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഇവിടെ രോഗികൾക്കായും ,ഡോക്ടേഴ്സ് ഉൾപ്പടെ ജീവനക്കാർക്കായി റെഡ് സോൺ, ഗ്രീൻസോൺ എന്നിങ്ങനെ രണ്ടു മേഖലകളായി തിരിച്ചിട്ടുണ്ട്. 24 മണിക്കൂറും രണ്ട് ഡോക്ടറുമാരുടെ സേവനം ഇവിടെയുണ്ടാകും.എം.എൽ.എ യോടൊപ്പം കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ഷാജി തമ്പി, കോഴഞ്ചേരി സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ വിജയൻ, ഡോ.ഹരികൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.