പത്തനംതിട്ട : ജില്ലയിൽ ഇന്നലെ മൂന്നു പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയും, ഒരാൾക്ക് ആർ.ടി.പി.സി.ആർ പരിശോധനയിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, ഒരാൾ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതുമാണ്. ജില്ലയിൽ ഇതുവരെ ആകെ 841 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 245 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ജില്ലയിൽ ഇന്നലെ രണ്ടു പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 393 ആണ്. പത്തനംതിട്ട ജില്ലക്കാരായ 447 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 438 പേർ ജില്ലയിലും, ഒൻപതു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 149 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 120 പേരും, അടൂർ ജനറൽ ആശുപത്രിയിൽ അഞ്ചു പേരും റാന്നി മേനാംതോട്ടം സി.എഫ്.എൽ.ടി.സിയിൽ 94 പേരും, പന്തളം അർച്ചന സി.എഫ്.എൽ.ടി.സിയിൽ 38 പേരും ഇരവിപേരൂർ സി.എഫ്.എൽ.ടി.സിയിൽ 34 പേരും ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 10 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 450 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്.
ജില്ലയിൽ 2648 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1187 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1959 പേരും നിലവിൽ നിരീക്ഷണത്തിലാണ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന രോഗബാധിതർ
1) ഉത്തർപ്രദേശിൽ നിന്ന് എത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ 28 വയസുകാരൻ. ട്രൂനാറ്റ് പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു.
2) മഹാരാഷ്ട്രയിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശിയായ 25 വയസുകാരൻ.
സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
1) പന്തളം സ്വദേശിനിയായ 19 വയസുകാരി. ട്രൂനാറ്റ് പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു. അടൂരിൽ രോഗബാധിതയായ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിൽ ഉളള ഗർഭിണി ആയിരുന്നു. ജൂലൈ 19 ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ച് സിസേറിയൻ നടന്നു.
കൂടാതെ കിർഗിസ്ഥാനിൽ നിന്ന് എത്തിയ തുവയൂർ സൗത്ത് സ്വദേശി മെഡിക്കൽ വിദ്യാർത്ഥിയായ 22 വയസുകാരന് ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
(ക്രമനമ്പർ, തദ്ദേശസ്വയംഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ)
1) കോന്നി ഒന്ന്, 16. 2) പ്രമാടം മൂന്ന്. 3) മലയാലപ്പുഴ എട്ട്. 4) അടൂർ മുനിസിപ്പാലിറ്റി എല്ലാ വർഡുകളും. 5) തിരുവല്ല മുനിസിപ്പാലിറ്റി 19 (കാലാവധി നീട്ടി). 6) ഏഴംകുളം 17 (കാലാവധി നീട്ടി). 7) കൊടുമൺ 12, 13, 17 (കാലാവധി നീട്ടി)
8) പത്തനംതിട്ട മുനിസിപ്പാലിറ്റി എല്ലാ വാർഡുകളും (കാലാവധി നീട്ടി).