അടൂർ : ബി.ജെ.പി, കോൺഗ്രസ് പ്രതിഷേധത്തിനിടെ അടൂർ നഗരസഭയിലെ 28 വാർഡുകളും കണ്ടെയ്മെന്റ് സോണുകളാക്കി ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നലെ മുതൽ 7 ദിവസത്തേക്കാണ് പൂർണമായും അടച്ചിടാൻ നിർദ്ദേശം നൽകിയിക്കുന്നത്.നഗരത്തിൽ ഉറവിടമറിയാത്ത കൊവിഡ് വ്യാപനഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നഗരം പൂർണമായും അടച്ചിടണമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ ഇന്നലെ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം റവന്യൂ അധികൃതരും നഗരസഭയും വ്യാപാരി വ്യവസായി ഭാരവാഹികളും ചേർന്നെടുത്ത തീരുമാനത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ട് 5 മുതൽ അടച്ചിടാൻ തീരുമാനം എടുത്തെങ്കിലും ഏകപക്ഷീയമായ തീരുമാനം എന്ന് ആരോപിച്ചാണ് കോൺഗ്രസ്, ബി.ജെ.പി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.