തിരുവല്ല: നിരണം തോട്ടടിയിൽ സി.പി.ഐ പ്രാദേശിക നേതാവിന്റെ ഗൃഹപ്രവേശന ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളെക്കൂട്ടിയ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി നിരണം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ചടങ്ങിൽ പങ്കെടുത്ത ഗൃഹനാഥന്റെ ബന്ധുവായ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗൃഹപ്രവേശനത്തിയ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ ക്വാറന്റൈനിൽ ആക്കണമെന്നും കൃത്യവിലോപം കാണിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജികുമാർ, ജന.സെക്രട്ടറി സുനിൽകുമാർ എന്നിവർ സംസാരിച്ചു.