21-chittar-2
കുടുന്തപൊട്ടൽ ഉണ്ടായ സ്ഥലം

ചിറ്റാർ : ചിറ്റാർ - സീതത്തോട്റോ‌ഡരികിൽ 86 മുസ്ലീം പള്ളിക്ക് സമീപം ഉരുൾ പൊട്ടിയെന്ന അഭ്യൂഹം പരിഭ്രാന്തി പടർത്തി. ഇന്നെലെ ഉച്ചയോടെ പെയ്ത കനത്ത മഴയെത്തുടർന്ന് തോടുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെയാണ് ഭീതി പടർന്നത്.
മുസ്ലിം പള്ളിക്ക് സമീപം ആങ്ങമൂഴി സ്വദേശി റഹീമിന്റെ പറമ്പിലുണ്ടായ കുടുന്തപൊട്ടലിൽ നിന്നാണ് വെള്ളം ഒഴുകിയത്. ഇതാണ് ഉരുൾപൊട്ടലാണെന്ന് കരുതിയത്. കല്ലും മണ്ണും നിറഞ്ഞ് കലുങ്ക് അടഞ്ഞതിനാൽ മണിക്കൂറുകളോളം ചിറ്റാർ സീതത്തോട് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാസേനയും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കലുങ്കിലെ കല്ലും മണ്ണും നീക്കം ചെയ്ത് റോഡിലേക്കുള്ള വെള്ളമൊഴുക്ക് കുറച്ച ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.