21-hans
പിടികൂടിയ ഹാൻസ്‌

ചെങ്ങന്നൂർ : മുളക്കുഴ അരീക്കര മുറിയിൽ അശോക് ഭവനിൽ അശോകന്റെ വീട്ടിൽ നിന്ന് നിരോധിത പുകയില ഉത്പന്നമായ 750 പാക്കറ്റ് ഹാൻസ് എക്സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ 30 എണ്ണം വീതം അടക്കം ചെയ്താണ് സൂക്ഷിച്ചിരുന്നത് . ഒരെണ്ണം 50 രൂപ നിരക്കിലാണ് ഇയാൾ വിറ്റിരുന്നത്. ഇങ്ങനെ വിറ്റാൽ 11 ലക്ഷം രൂപ വിലവരുമായിരുന്നു വീടിനു സമീപം ഇയാൾക്ക് പച്ചക്കറി- പലവ്യഞ്ജന കടയുണ്ട്. ഇവിടെ വരുന്ന പരിചയക്കാർക്ക് വീട്ടിൽ നിന്നാണ് സാധനം എത്തിച്ചുകൊടുത്തുകൊണ്ടിരുന്നത്. കൊട്പാ നിയമപ്രകാരം കേസെടുത്ത് പിഴ ഈടാക്കി.
പ്രിവന്റീവ് ഓഫീസർ എം കെ ശ്രീകുമാർ, സി.ഇ.ഒ അഗസ്റ്റിൻ, പ്രകാശ് നാരായൺ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി