പത്തനംതിട്ട: ശ്രീ നാരായണ ഗുരുധർമ്മ സേവാ സംഘിന്റെ ജില്ലാ കമ്മിറ്റി രൂപീകരണം 19ന് വൈകിട്ട് ഓൺലൈനിൽ കൂടിയ യോഗത്തിൽ ദേശീയ അദ്ധ്യക്ഷ ഷൈജാ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ കേശവപുരം അദ്ധ്യക്ഷത വഹിച്ചു.സജികുമാർ ഇലവുംതിട്ട മുഖ്യ പ്രഭാഷണം നടത്തി.സുമാരവി,സുരേഷ് ഓലിക്കര, ബിജു ടി.ബി,സജോമോൻ,ചന്ദ്രബാബു,ശുഭാ മനോജ്, ഉഷ മനോഹർ,ദിലീപ് എം.എസ്, ലിഞ്ചു,സജികുമാർ ഓതറ, കുഞ്ഞുമോൻ ഇലവുംതിട്ട തുടങ്ങിയവർ സംസാരിച്ചു.