അടൂർ: മുൻസിപ്പാലിറ്റി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അടൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ വൈദ്യുതി ബില്ലുകൾ കൗണ്ടർ വഴി സ്വീകരിക്കുന്നതല്ല. ഉപഭോക്താക്കൾക്ക് ഓൺലൈൻ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.