തിരുവല്ല: തിരുവല്ല മുനിസിപ്പാലിറ്റിയിലും കുറ്റൂർ,പെരിങ്ങര പഞ്ചായത്തുകളിലും കൊവിഡ് രോഗബാധിതർക്കായുള്ള ഫസ്റ്റ് ലൈൻ കേന്ദ്രങ്ങൾ ആരംഭിക്കാത്തതിൽ സി.പി.എം തിരുവല്ല ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട ഭരണസമിതികൾ ഇക്കാര്യത്തിൽ കാട്ടുന്ന അലംഭാവം അങ്ങേയറ്റം അപലപനീയമാണ്. യുദ്ധകാലാടിസ്ഥാനത്തിൽ ഫസ്റ്റ് ലൈൻ സെന്ററുകൾ തുറക്കാൻ നടപടി ഉണ്ടാകണമെന്നും അല്ലാത്ത ഭരണ സമിതികൾക്കെതിരെ നടപടി വേണമെന്നും ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി ആവശ്യപ്പെട്ടു.