പത്തനംതിട്ട : സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ ഉടമസ്ഥയിലുള്ള സ്‌പോർട്‌സ് ഹോസ്റ്റലുകളിൽ പരിശീലനം നൽകുന്ന വിദ്യാർത്ഥികളുടെ എണ്ണം വെട്ടിക്കുറച്ച നടപടിയിൽ ദേശീയ കായികവേദി ജില്ലാ പ്രസിഡന്റ് സലിം പി. ചാക്കോ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രകാരം ടീം ഇനങ്ങളിൽ വിദ്യാർത്ഥികളില്ലാതെ പരിശീലനം നടത്താൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ ഇപ്പോൾ എടുത്തിട്ടുള്ള തീരുമാനം സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പുനപരിശോധിക്കണമെന്ന് സലിം പി. ചാക്കോ ആവശ്യപ്പെട്ടു.