ഇലവുംതിട്ട:മരുന്നും അരിയും വാങ്ങാൻ പണമില്ലാതെ വലഞ്ഞ വൃദ്ധദമ്പതികൾക്ക് സഹായ ഹസ്തവുമായി ജനമൈത്രി പൊലീസ്.80 വയസ് കഴിഞ്ഞ കരിങ്ങാട്ടിൽ വിട്ടിൽ ദാസപ്പനും 72 കാരിയായ ഭാര്യ കല്ല്യാണിക്കുമാണ് ഭക്ഷ്യധാന്യക്കിറ്റും ധനസഹയവുമായി പൊലീസ് എത്തിയത്.ന്യൂറോ ഡിസീസ് ബാധിച്ച് കിടപ്പിലാണ് ദാസപ്പൻ.ഭർത്താവിന്റെ ശുശ്രൂഷയുമായി കല്യാണിക്കും പുറത്ത് പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇരുവർക്കും വാർദ്ധക്യ പെൻഷനുമില്ല.വിവരമറിഞ്ഞ് ജനമൈത്രി പൊലീസ് എത്തിച്ച സഹായം ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.എസ്.ഒ.എം.ആർ.സുരേഷ് കൈമാറി.ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ,ആർ.പ്രശാന്ത്,വാളണ്ടിയർ അശോക് ഏബ്രഹാം എന്നിവരും പങ്കെടുത്തു.