ചെങ്ങന്നൂർ: കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ക്രിസ്ത്യൻ കോളേജിൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ 250 പേർക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. ആഡിറ്റോറിയവും ക്ലാസ് മുറികളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ടോയ്ലറ്റ് സൗകര്യം പ്രത്യേകമായി സജ്ജീകരിക്കും. ശുചിത്വമിഷൻ, നാഷണൽ ഹെൽത്ത് മിഷൻ, ജില്ലാ ദുരന്ത നിവാരണ വിഭാഗം എന്നിവ ചേർന്ന് സൗകര്യങ്ങൾ ഏർപ്പെടുത്തും. സ്‌പെഷ്യൽ ഓഫീസർ ഡോ.നരസിംഹ് തേജ് ലോഹിത റെഡ്ഡി ഇന്നലെ നഗരസഭയിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചിരുന്നു. രാവിലെ ചേർന്ന കോഓർഡിനേഷൻ കമ്മിറ്റിയുടെ പരിഗണനയിലുള്ള സ്ഥാപനങ്ങൾ സന്ദർശിച്ചതിൽ ഏറ്റവും അനുയോജ്യമായത് ക്രിസ്ത്യൻ കോളേജ് ആണെന്ന് കണ്ടെത്തുകയായിരുന്നു. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ, ആർഡിഒ ജി.ഉഷാകുമാരി, തഹസിൽദാർ എസ്.മോഹനൻപിള്ള, നഗരസഭാ സെക്രട്ടറി ജി.ഷെറി, ഹെൽത്ത് ഇൻസ്‌പെക്ടർ റ്റി.രാജൻ, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.എം.രാജീവ്, കോവിഡ് ക്ലിനിക് ഇൻചാർജ്ജ് ഡോ.കെ.ജിതേഷ്, വില്ലേജ് ഓഫീസർ ആർ.ഐ.സന്ധ്യ എന്നിവരും ഒപ്പമുണ്ടായിരുന്നു.