22-r-ajayakumar
2000-2002 പ്ലസ് ടു ബാച്ചിലെ വിദ്യാർഥികളുടെ കൂട്ടായ്മയായ ക്ലാസ്‌മേറ്റ്സ് സ്‌പോൺസർ ചെയ്ത മല്ലപ്പുഴശ്ശേരി എം ടി എം എൽ പി സ്‌കൂളിലെ വിദ്യാർത്ഥിക്കുള്ള ടെലിവിഷൻ എ കെ ജി ചാരിറ്റബിൾ ഫൗണ്ടേഷൻ രക്ഷാധികാരി ആർ. അജയകുമാറിൽ നിന്നും സ്‌കൂൾ ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങുന്നു

കോഴഞ്ചേരി : എ.കെ.ജി ചാരിറ്റബിൾ ഫൗണ്ടേഷൻ മല്ലപ്പുഴശേരി സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചു കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ടെലിവിഷനുകൾ വിതരണം ചെയ്തു. മല്ലപ്പുഴശേരി എം.ടി.എം എൽ.പി സ്‌കൂളിലെ വിദ്യാർത്ഥിക്കുള്ള ടെലിവിഷൻ ചാരിറ്റബിൾ ഫൗണ്ടേഷൻ രക്ഷാധികാരി ആർ.അജയകുമാറിൽ നിന്നും സ്‌കൂൾ ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട മറ്റു കുട്ടികൾക്ക് ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തകർ വീട്ടിലെത്തി ടെലിവിഷനുകൾ വിതരണം ചെയ്തു. ഫൗണ്ടേഷൻ സെക്രട്ടറി ബിജിലി പി ഈശോ, ട്രഷറർ ടി.പ്രദീപ് കുമാർ, മല്ലപ്പുഴശേരി സോണൽ സെക്രട്ടറി മാർട്ടിൻ ക്രിസ്റ്റി, മീനാക്ഷി ഗോപാലകൃഷ്ണൻ, ഈപ്പൻ ജോർജ്,സാവിത്രി ബാലൻ,നന്ദു രവി,എസ് കെ ഗോപി,കണ്ണൻ കെ ആർ എന്നിവർ പങ്കെടുത്തു.കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 2000- 2002 പ്ലസ്ടു ബാച്ചിലെ വിദ്യാർഥികളുടെ കൂട്ടായ്മയായ ക്ലാസ്‌മേറ്റ്സ് ആണ് ടെലിവിഷനുകൾ സ്‌പോൺസർ ചെയ്തത്.