മല്ലപ്പള്ളി: കൊവിഡ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മല്ലപ്പള്ളി താലൂക്ക് ആശുപത്രി, കല്ലൂപ്പാറ സി.എച്ച്.സി എന്നിവിടങ്ങളിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. റേഡിയോളജിസ്റ്റ്-1, ലാബ് ടെക്‌നീഷ്യൻ-1, നേഴ്‌സ്-2, സെക്യൂരിറ്റി ഗാർഡ്-1 എന്നീ തസ്തികളിലേക്കാണ് നിയമനം നടത്തുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അറിയിച്ചു.