22-ap-jayan
മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് മുൻ സെക്രട്ടറി കെ.റ്റി ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ മുക്കൂറിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി വിവിധ പാർട്ടികളിൽ നിന്നും സിപിഐയിൽ ചേർന്നവരെ പാർട്ടി ജില്ലാ സെക്രട്ടറി എ പി ജയൻ നവാഗതരെ ഹാരാർപ്പണം ചെയ്ത് സ്വീകരിക്കുന്നു

കുന്നന്താനം: മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് മുൻ സെക്രട്ടറി കെ.ടി ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ മുക്കൂറിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി വിവിധ പാർട്ടികളിൽ നിന്നും അമ്പതിൽ പരം ആളുകൾ സി.പി.ഐയിൽ ചേർന്നു. പാർട്ടി ജില്ലാ സെക്രട്ടറി എ.പിജയൻ നവാഗതരെ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. യോഗത്തിൽ മണ്ഡലം സെക്രട്ടറി പി എൻ. രാധാകൃഷ്ണ പണിക്കാർ ജില്ലാ കമ്മിറ്റി അംഗം ബാബു പാലക്കൽ, കുന്നന്താനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിനു പി.ടി, മുൻ ജില്ലാ കമ്മിറ്റി അംഗം കെ.എൻ വിശ്വനാഥൻ നായർ, ബാലകൃഷ്ണപിള്ള, നീരാഞ്ജനം ബാലചന്ദ്രൻ,കെ.കെ.രാജൻ എന്നിവർ സംസാരിച്ചു.