അട്ടച്ചാക്കൽ: മണിയൻപാറയിൽ തൊഴിലുറപ്പ് തൊഴിലാളിയുടെ വീട്ടിലെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടുത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ആശങ്കയിലായി കോന്നി പഞ്ചായത്തിലെ ഒന്നാം വാർഡായ ഈ പ്രദേശം കണ്ടയിെൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളായ 21 പേരും ജലനിധിയുടെ യോഗത്തിൽ പങ്കെടുത്ത ആറു പേരും തൊഴിലുറപ്പ് തൊഴിലാളിയെത്തിയ വീടുകളിലെ മൂന്നു പേരും ക്വാറന്റെനിലാണ് പഞ്ചായത്തിലെ 1,3,12,14,16 വാർഡുകളിലെ തൊഴിലുറപ്പ് ജോലികൾ പഞ്ചായത്ത് നിറുത്തി വച്ചിരിക്കുകയാണ്. ഒന്നാം വാർഡ് കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ മണിയൻപാറ, കൊല്ലേത്ത് മണ്ണ്, കാവുംഭാഗം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളും ആശങ്കയിലാണ്. തൊഴിലുറപ്പ് തൊഴിലാളിയുടെ സ്രവ പരിശോധനയുടെ ഫലം വരുന്നത് വരെ പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്തംഗം ദീനാമ്മ റോയി പറഞ്ഞു.