റാന്നി: സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റിയിലെ ബ്രാഞ്ചുകളിലേക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരണം സംസ്ഥാന കൺട്രോൾ കമ്മിഷനംഗം എം.വി വിദ്യാധരൻ നിർവഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ.മനോജ് ചരളേൽ, ടി.പി അനിൽകുമാർ, വി.ടി ലാലച്ചൻ, സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാർ ,ലിജോസാം, കെ.ടി സജി, തെക്കേപ്പുറം വാസുദേവൻ, സജിമോൻ കടയനിക്കാട്,ക ബീർ തുലാപ്പള്ളി എന്നിവർ പ്രസംഗിച്ചു.