22-cgnr-crowd
ചെങ്ങന്നൂർ നഗരത്തിലെ കടയിൽ നിയന്ത്രിക്കാൻ കഴിയാത്ത ജനതിരക്ക്

ചെങ്ങന്നൂർ: കൊവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവിലയുമായി ചെങ്ങന്നൂർ നഗരത്തിൽ വൻ തിരക്ക്. കടകളിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ആളുകളെത്തുന്നത്.
മാസ്‌ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമായ നിരവധി കേസുകൾ സ്പെഷ്യൽ സ്ക്വാഡ് എടുത്തിട്ടുണ്ടെങ്കിലും അതൊന്നും ജനത്തിന് പ്രശ്നമല്ല. പച്ചക്കറിക്കടകൾ, പലവ്യഞ്ജനക്കടകൾ , മറ്റ് വ്യാപാര സ്ഥാപനങ്ങൾ ബാറുകൾ ,ബിവറേജസ് ഔട്ട്ലറ്റുകൾ, സർക്കാർ ഒാഫീസുകൾ, ശാസ്താംപുറം ചന്ത എന്നിവിടങ്ങളിലെല്ലാം തിരക്കേറെയാണ്. എം സി റോഡരികിൽ പ്രധാന ജംഗ്ഷനു സമീപമുള്ള പച്ചക്കറി മൊത്തവ്യാപാരശാലയിൽ ഇന്നലെ നിരവധിപ്പേരാണ് എത്തിയത്. സാനിറ്റൈസറോ ഹാൻ‌ഡ് വാഷോ ഉപയോഗിക്കുന്നില്ല. മൊത്തവ്യാപാരശാലയായതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നും ധാരാളം ആളുകൾ ഇവിടെ എത്തുന്നുണ്ട്.