പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 40 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒൻപതു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 21 പേർ മറ്റ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയിൽ ഇതുവരെ ആകെ 881 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 266 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെ 17 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 410 ആണ്.
വിദേശത്തുനിന്ന് വന്നവർ
1) സൗദിയിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശിയായ 26കാരൻ.
2) ഖത്തറിൽ നിന്ന് എത്തിയ പന്തളം സ്വദേശിയായ 38 കാരൻ.
3) യുക്രയിനിൽ നിന്ന് എത്തിയ മണക്കാല തുവയൂർ നോർത്ത് സ്വദേശിനി 19കാരി.
4) ദുബായിൽ നിന്ന് എത്തിയ മേലുകര സ്വദേശി 29 കാരൻ.
5) ഖത്തറിൽ നിന്ന് എത്തിയ പന്തളം സ്വദേശി 28 കാരൻ.
6) കുവൈറ്റിൽ നിന്ന് എത്തിയ വളളിക്കോട് സ്വദേശി 28കാരൻ.
7) ദുബായിൽ നിന്ന് എത്തിയ അങ്ങാടിക്കൽ
നോർത്ത് സ്വദേശി 45 കാരൻ.
8) അബുദാബിയിൽ നിന്ന് എത്തിയ മണക്കാല സ്വദേശി 32 കാരൻ.
9) സൗദിയിൽ നിന്ന് എത്തിയ വടശേരിക്കര സ്വദേശി 60 കാരൻ.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
10) ബാംഗ്ലൂരിൽ നിന്ന് എത്തിയ നൂറോമ്മാവ് സ്വദേശിനി 20 വയസുകാരി.
11) ഉത്തർപ്രദേശിൽ നിന്ന് എത്തിയ പളളിക്കൽ സ്വദേശിനി 27കാരി.
12) മഹാരാഷ്ട്രയിൽ നിന്ന് എത്തിയ റാന്നി, കരികുളം സ്വദേശി 60 കാരൻ.
13) സെക്കന്തരാബാദിൽ നിന്ന് എത്തിയ ചൂരക്കോട് സ്വദേശി 30 കാരൻ.
14) മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കല്ലൂപ്പാറ സ്വദേശിനി 24കാരി.
15) മഹാരാഷ്ട്രയിൽ നിന്ന് എത്തിയ റാന്നി,കരികുളം സ്വദേശിനി 31കാരി.
16) ചെന്നൈയിൽ നിന്ന് എത്തിയ കുറിയന്നൂർ സ്വദേശിനി 42 കാരി.
17) ഡൽഹിയിൽ നിന്ന് എത്തിയ തുമ്പമൺ നോർത്ത് സ്വദേശി 40 കാരൻ.
18) ചെന്നൈയിൽ നിന്ന് എത്തിയ നിരണം നോർത്ത് സ്വദേശിനി 36 വയസുകാരി.
19) മധ്യപ്രദേശിൽ നിന്ന് എത്തിയ ആനിക്കാട് സ്വദേശി 38 കാരൻ.
സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
20) ചൂരക്കോട് സ്വദേശിയായ 60 വയസുകാരൻ.
21) അയിരൂർ സ്വദേശിനിയായ 50 വയസുകാരി.
22) അയിരൂർ സ്വദേശിയായ 60 വയസുകാരൻ.
ഓട്ടോറിക്ഷ ഡ്രൈവർ ആണ്.
23) അയിരൂർ സ്വദേശിയായ 65 വയസുകാരൻ. അഭിഭാഷകനാണ്.
24) അയിരൂർ സ്വദേശിനിയായ 27 വയസുകാരി.
25) കുമ്പഴ സ്വദേശിനിയായ 16 വയസുകാരി.
26) മലയാലപ്പുഴ സ്വദേശിനിയായ 50 വയസുകാരി. തൊഴിലുറപ്പ് പദ്ധതി പ്രവർത്തകയാണ്.
27) കുമ്പഴ സ്വദേശിനിയായ 42 വയസുകാരി.
28) കാഞ്ഞീറ്റുകര, അയിരൂർ സ്വദേശിനിയായ 48 വയസുകാരി.
29) ഉള്ളന്നൂർ സ്വദേശിനിയായ 25 വയസുകാരി. അടൂരിൽ രോഗബാധിതയായ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
30) അടൂർ സ്വദേശിയായ 17 വയസുകാരൻ. അടൂരിൽ രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
31) അടൂർ സ്വദേശിനിയായ 47 വയസുകാരി. അടൂരിൽ രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
32) അടൂർ സ്വദേശിയായ 18 വയസുകാരൻ.
33) പത്തനംതിട്ട സ്വദേശിനിയായ 42 വയസുകാരി. അടൂർ ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയാണ്.
34) അയിരൂർ സ്വദേശിനിയായ 25 വയസുകാരി.
35) കോന്നി സ്വദേശിയായ 16 വയസുകാരൻ. കോന്നിയിൽ രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
36) ചൂരക്കോട് സ്വദേശിനിയായ 58 വയസുകാരി. തൊഴിലുറപ്പ് പദ്ധതി പ്രവർത്തകയാണ്.
37) പന്തളം സ്വദേശിയായ 33 വയസുകാരൻ. പത്തനംതിട്ടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. ഇതേ ബാങ്കിൽ രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
38) വാഴമുട്ടം സ്വദേശിയായ 26 വയസുകാരൻ. പത്തനംതിട്ടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്.
39) കുറ്റപ്പുഴ സ്വദേശിയായ 49 വയസുകാരൻ. മത്സ്യ വ്യാപാരിയാണ്. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
40) തിരുവല്ല സ്വദേശിയായ 59 വയസുകാരൻ. മത്സ്യ വ്യാപാരിയാണ്. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.