കോന്നി : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോന്നി പഞ്ചായത്തിൽ ആരംഭിക്കുന്ന കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്‌സിനെ ആവശ്യമുണ്ട്. യോഗ്യത ജി.എൻ.എം/ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി / കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ. പ്രായപരിധി : 40 വയസിൽ താഴെ. വേതനം : 17000 (1 മാസം).നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം ഈ മാസം 24ന് ഉച്ചയ്ക്ക് രണ്ടിന് മുൻപായി അപേക്ഷകൾ പഞ്ചായത്തോഫീസിൽ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്തോഫീസ്, കോന്നി താലൂക്ക് ആശുപത്രി എന്നിവയുമായി ബന്ധപ്പെടുക.ഫോൺ: 0468-2242223