മല്ലപ്പള്ളി: വന്യമൃഗാക്രമണത്തെ തുടർന്ന് വിളനാശം നേരിട്ട കോട്ടാങ്ങൽ പഞ്ചായത്തിലെ കർഷകർ പഞ്ചായത്ത് അംഗങ്ങൾ മുഖേന പരാതി നൽകണം. നഷ്ടപരിഹാരത്തിനായി കരം രസീത്, കൈവശാവകാശ സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അക്ഷയകേന്ദ്രം വഴി ഓൺലൈൻ അപേക്ഷ നൽകുകയും വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജൻ അറിയിച്ചു.