അയിരൂർ : അയിരൂരിൽ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് കുടുതൽ ആശങ്കയിലായി. ഒരു അദ്ധ്യാപകന് നേരത്തെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു .ഇദേഹത്തിൽ നിന്നുമാണ് ഇന്നലെ ആറ് പേർക്കും രോഗം ബാധിച്ച തെന്നാണ് സൂചന . ഇന്നലെ രോഗം സ്ഥിരീകരിച്ച അയിരൂരിലെ അമ്പത് വയസുകാരി രോഗബാധിതനായ വ്യക്തിയുടെ ഭാര്യാ മാതാവാണ്. 60 വയസുകാരനായ ഓട്ടൊറിക്ഷ ഡ്രൈവറും,65 വയസുകാരനായ അഭിഭാഷകനും രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിലുള്ള ആളാണ്. 27വയസുകാരി , രോഗ ബാധിതന്റെ മാതാവ് അയിരൂർ കാഞ്ഞീറ്റുകര സ്വദേശിനിയായ 48കാരി, രോഗ ബാധിതന്റെ 25 വയസുകാരി ഇവരെല്ലാം നിരീക്ഷണത്തിലായിരുന്നു.അയിരൂർ ആയുർവേദ ആശുപത്രിയിലെ ഒരു ഡോക്ടർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു .ഇദേഹവുമായി സമ്പർക്കത്തിലൂള്ള നിരവധി പേർ ഇപ്പോൾ അയിരൂരിൽ നിരീക്ഷണത്തിലാണ് .ഇപ്പോൾ പഞ്ചായത്തിലെ 11,12,15 വാർഡുകൾ കണ്ടെയിൻമെൻ സോണാക്കി.