പന്തളം: പന്തളത്ത് സമ്പർക്കത്തിലൂടെ ഒരാൾക്കുകൂടി കൊവിഡ് ബാധിച്ചു. ഇതോടെ സമ്പർക്കത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം പന്തളം നഗരസഭയിൽ ഒമ്പതായി .ഇന്നലെ രോഗം സ്ഥിരീകരിച്ച പൂഴിക്കാട് തവളംകളം സ്വദേശിയായ യുവാവ് പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ്. ചേരിക്കലിൽ അഞ്ചും മങ്ങാരം തേവാല പടിയിലും, കടയ്ക്കാട്, ഉളമ എന്നിവിടങ്ങളിൽ ഓരോരുത്തർക്ക് വീതവുമാണ് രോഗം സമ്പർക്കത്തിലൂടെ ഉണ്ടായത്.