പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണം അനന്തമായി നീളുകയാണ്. പണി തുടങ്ങിയിട്ട് ആറ് വർഷം പിന്നിട്ടു. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും കരാറുകാരുമായുണ്ടായ അഭിപ്രായ ഭിന്നത ആദ്യം നിർമ്മാണം നിലയ്ക്കാൻ കാരണമായി. വീണ്ടും പണി ആരംഭിച്ചെങ്കിലും പൂർത്തീകരിക്കാനായില്ല. മൂന്ന് നിലയുള്ള ബസ് ടെർമിനലിന്റെ താഴത്തെ നിലയിലെ പണികളാണ് മുടങ്ങിയിരിക്കിന്നത്. പ്ളബിംഗും ഇലക്ട്രിക്കൽ വർക്കുകളും കഴിഞ്ഞു.
കെട്ടിടം പൂർത്തീകരിച്ചില്ലെങ്കിലും താഴത്തെ നിലയിലെ മുറികൾ ലേലം നടത്തിയിരുന്നു.
ഇപ്പോഴുള്ള വർക്ക് ഷോപ്പ് ഒഴികെയുള്ള ഓഫീസ്, സെക്യൂരിറ്റി കെട്ടിടം എന്നിവ പൊളിച്ചു മാറ്റിയാലെ ബസ് പാർക്കിംഗിനായി സ്ഥലം ലഭിക്കുകയുള്ളു. ഇതോടൊപ്പം വർക്ക്ഷോപ്പും ഗാരേജും നവീകരിക്കാനും പദ്ധതിയുണ്ട്. മണ്ഡലകാലത്ത് ലക്ഷകണക്കിന് തീർത്ഥാടകർ വന്നെത്തുന്ന ഡിപ്പോയാണിത്. ഇതിനായി കെ.എസ്.ആർ.ടി.സി അധിക സർവീസുകളും നടത്താറുണ്ട്. ഇപ്പോൾ നഗരസഭയുടെ അധീനതയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ആയി ഉപയോഗിക്കുകയാണ്.
ടെർമിനലിന്റെ താഴത്തെ നില മാത്രം ലേലം
ചെയ്തപ്പോൾ 6 കോടി രൂപ ലഭിച്ചു
ആകെ ചെലവ് 9.20 കോടി
നിർമ്മാണ കാലയളവ് രണ്ടുവർഷം ആയിരുന്നു
എം.എൽ.എ ഫണ്ട് അടക്കം ടെർമിനൽ പണിക്ക് ലഭിച്ചിട്ടുണ്ട്. കൊവിഡും ലോക്ക് ഡൗണും കാരണം പണി പൂർണമായി തടസപ്പെട്ടു. അന്യ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ തൊഴിലാളികളെ കിട്ടാതായി.