പത്തനംതിട്ട :സ്വർണ കടത്തുകേസിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്ത്, മണ്ഡലംകേന്ദ്രങ്ങളിലും പ്രർത്തകരുടെ വീടുകൾക്ക് മുന്നിലും കരിദിനം ആചരിച്ചു. പ്രവർത്തകർ മുഖ്യമന്ത്രി യുടെകോലം കത്തിച്ചും, പന്തം കൊളുത്തിയും മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന പ്ലക്കാർഡ് ഉയർത്തിയും പ്രതിഷേധിച്ചു. പ്രധിഷേധ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ആറന്മുള തറയിൽ മുക്ക് ജംഗ്ഷനിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. ഷാജി,ജില്ലാ കമ്മിറ്റി അംഗം അപ്പുകുട്ടൻ നായർ, മലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സന്തോഷ് എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.