disaster
റോട്ടറി ക്ലബ്ബിന്റെ കൊവിഡ് പ്രതിരോധ സാമഗ്രികളുടെ ജില്ലാതല വിതരണോദ്ഘാടനം തിരുവല്ല നഗരസഭാ ചെയർമാൻ ആർ.ജയകുമാർ നിർവ്വഹിക്കുന്നു

തിരുവല്ല: റോട്ടറി ഡിസ്ട്രിക്ക് 3211ന്റെ റോട്ടറി ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഗ്രാന്റ് ഭാഗമായി കൊവിഡ് പ്രതിരോധ സാമഗ്രികളുടെ ജില്ലാതല വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ആർ.ജയകുമാർ നിർവഹിച്ചു. റോട്ടറി മുൻ അസി.ഗവർണർ അനിൽ എസ്.ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ചു.തിരുവല്ലയിൽ നടന്നു. റവന്യൂ ജില്ലാ കോർഡിനേറ്റർ മോഹൻകുമാർ പദ്ധതി വിശദീകരിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കുള്ള ഡിസ്ഇൻഫക്ഷൻ സൊല്യൂഷൻ സ്പ്രയർ ഡി.ടി.ഒ അജിത്ത്കുമാർ ഏറ്റുവാങ്ങി. വിവിധ സർക്കാർ ഏജൻസികൾക്കായി നോൺ കോൺടാക്ട് തെർമൽ സ്‌കാനർ,ഫുട്ട് ഓപ്പറേറ്റഡ് സാനിറ്റൈസർ സ്റ്റാൻസ്, സാനിറ്റൈസർ, ത്രീലെയർ മാസ്‌ക് എന്നിവ വിതരണം ചെയ്തു.തുടർന്ന് തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോയും ബസ്സുകളും റോട്ടറി ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ അണുനശീകരണവും നടത്തി. റോട്ടറി അസി.ഗവർണർ നന്ദകുമാരവർമ്മ,മുൻ അസി.ഗവർണർമാരായ ഡോ.വിനയൻ, സന്തോഷ് ജോർജ്ജ്, റജി കുരുവിള, കുര്യൻ ഫിലിപ്പ്, റോട്ടറി ക്ലബ് പ്രസിഡന്റ് എൻ.ടി.എബ്രഹാം, തിരുവല്ല ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് ജിനു കെ.ജോർജ്ജ്, റോട്ടറി ഡിസ്ട്രിക്റ്റ് ഭാരവാഹികളായ മാത്യൂസ് ജേക്കബ്,ഷാജി വർഗീസ്, പ്രമോദ് ഫിലിപ്പ്, മുൻ ഡിസ്ട്രിക്ട് സെക്രട്ടറി കെ.സി മാത്യു എന്നിവർ നേതൃത്വം നൽകി.