കൊടുമൺ: റബർ ആക്ട് ഭേദഗതി നീക്കം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും റബർ ബോർഡിന്റെ പ്രവർത്തനത്തെ തന്നെ ഇല്ലാതാക്കുന്നതാണ് ഈ ഭേദഗതിയെന്നും പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ് കൊടുമൺ ജി.ഗോപിനാഥൻ നായരും ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാറും ആവശ്യപ്പെട്ടു.