അടൂർ : സി.പി.എം പെരിങ്ങനാട് പുത്തൻചന്ത ബ്രാഞ്ചുകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി ടി.വി.കൈമാറി. പള്ളിയ്ക്കൽ പഞ്ചായത്ത് 14-ാം വാർഡ് അങ്കണവാടി, സാമൂഹിക പഠനകേന്ദ്രമാക്കുന്നതിന്റെ ഭാഗമായി സി..പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ഡി.ബൈജു അങ്കണവാടി ടീച്ചർക്ക് ടി.വി കൈമാറി. ചടങ്ങിൽ ബ്ളോക്ക് പഞ്ചായത്തംഗം ആശാ ഷാജി, പഞ്ചായത്തംഗം ഷെല്ലി ബേബി,സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ് മനോജ്, എ.ടി.രാധാകൃഷ്ണൻ, ജി.കൃഷ്ണകുമാർ, ലോക്കൽ സെക്രട്ടറി അഡ്വ.ഡി.ഉദയൻ,എൽ. സി അംഗങ്ങളായ തെങ്ങമം പ്രകാശ്, സി.രാജേന്ദ്രൻ ബ്രാഞ്ച് സെക്രട്ടറിമാരായ എ.ആർ ജയകൃഷ്ണൻ,ബോണി ബാബു എന്നിവർ പങ്കെടുത്തു.പുത്തൻ ചന്ത ബ്രാഞ്ച് കമ്മിറ്റി ഓൺലൈൻ പഠനത്തിനായി ഇതുവരെ അഞ്ചു ടി.വികൾ സംഭാവന ചെയ്തു.