cabin
തിരുവല്ലയിൽ ഡ്രൈവർ ക്യാബിനുകൾ വേർതിരിക്കുന്നതിൻ്റെ ഉദ്ഘാടനം ഓട്ടോ ടാക്സി തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.കെ പ്രകാശ് ബാബു നിർവ്വഹിക്കുന്നു

തിരുവല്ല: കൊവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കാൻ തിരുവല്ലയിലെ പൊതുഗതാഗത വാഹനങ്ങളിൽ ഡ്രൈവർമാരുടെ കാബിൻ പ്രത്യേകമായി വേർതിരിക്കുന്നതിന് തുടക്കമായി. ഡ്രൈവർ കാബിൻ അക്രിലിക് പാർട്ടിഷ്യൻ നടത്തി മാത്രമേ യാത്ര നടത്താവൂ എന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവിനെ തുടർന്നാണ് ഈ നടപടി. സ്റ്റേജ് ക്വാരേജ് ബസുകൾ, കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ, മോട്ടോർ ക്യാമ്പുകൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് ഈ ഉത്തരവ് ബാധകമാണ്. ഇതില്ലാത്ത വാഹനങ്ങൾക്ക് ജൂലൈ 16 മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നില്ല. മാത്രവുമല്ല പകർച്ചവ്യാധി നിരോധന നിയമ പ്രകാരം വാഹന ഉടമകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. ഈ സാഹചര്യം മുൻനിറുത്തിയും കൊവിഡ് തടയാനുള്ള ഓട്ടോ ടാക്സി തൊഴിലാളി ഫെഡറേഷന്റെ കാമ്പയിന്റെ ഭാഗമായും തിരുവല്ലയിലെ എല്ലാ വാഹനങ്ങളിലും ഡ്രൈവർ കാബിൻ വേർതിരിക്കാൻ തുടങ്ങി. ഉദ്ഘാടനം ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.കെ പ്രകാശ് ബാബു നിർവഹിച്ചു. ഒ.വിശ്വംഭരൻ,ബിജു മേപ്രാൽ,നടേശൻ,റെജി എന്നിവർ സംസാരിച്ചു.