തിരുവല്ല: മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് 19 വ്യാപന കാലഘട്ടത്തിൽ രണ്ടാംഘട്ട വായ്പ വിതരണം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗവുമായ ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ധനലക്ഷ്മി ബാങ്ക് തിരുവനന്തപുരം റീജിയണൽ മാനേജർ ലിന്റു സഖറിയ,ബ്രാഞ്ച് മാനേജർ വി.അശോക് കുമാർ എന്നിവർ പങ്കെടുത്തു. സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് എട്ട് സംഘങ്ങൾക്കായി ഒരു കോടി രൂപയാണ് വിതരണം ചെയ്തത്.