തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജി.എൻ.എം / ബി.എസ്‌സി നേഴ്‌സിംഗ് യോഗ്യതയുള്ള 40 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. 29ന് വൈകിട്ട് 5ന് മുമ്പായി അപേക്ഷകൾ ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം. മുൻ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.