കോഴഞ്ചേരി : സി.പി.എം മേലുകര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും മെമന്റോയും നൽകി. പഞ്ചായത്ത് പ്രസിഡണ്ട് മിനി ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റിയംഗം പി.വി.ശാന്തമ്മ അദ്ധ്യക്ഷയായി ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ബിജിലി പി.ഈശോ, ലോക്കൽ സെക്രട്ടറി എം.കെ.വിജയൻ, മുൻ വാർഡ് അംഗം അനൂപ് ഉണ്ണികൃഷ്ണൻ,കേരള സ്‌റ്റേജ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ വൈ. പ്രസിഡന്റ് മനോജ് കലാഭവൻ, കണ്ണൻ ബാബുലാൽ, ബ്രാഞ്ച് സെക്രട്ടറി പി.ജി.രാധാകഷ്ണൻ,ഡി.വൈ.എഫ്.ഐ.യൂണിറ്റ് സെക്രട്ടറി ബിന്നി സാം മാത്യൂ എന്നിവർ സംസാരിച്ചു.