കൊടുമൺ : വൈദ്യുതി ലൈൻ ചാർജ് ചെയ്യുന്നില്ലെന്ന് പരാതി. പ്ലാവേലിൽ കരിഞ്ചേറ്റിൽ പി.എം.ജി.എസ്.വൈ റോഡിൽ 2018 ഡിസംബറിൽഇലക്ട്രിക്ക്‌ പോസ്റ്റ് സ്ഥാപിച്ച് ലൈൻവലിച്ചിട്ടുള്ളതാണ്. എന്നാൽ ഒന്നരവർഷമായിട്ടും ചാർജ്‌ചെയ്യാൻ കെ.എസ്.ഇ.ബി അധികൃതർ തയറായിട്ടില്ല. പ്രധാനമന്ദ്രിയുടെ പ്രത്യേക പദ്ധതിപ്രകാരമാണ്‌ വൈദ്യുതി ലൈൻവലിച്ചിട്ടുള്ളത്. ഇതൊടൊപ്പം സ്ഥാപിച്ച മിക്കലൈനുകളിലും കണക്ഷൻ നൽകി. പഞ്ചായത്തിന്റെ അനാസ്ഥയാണെന്നാണ് കെ.എസ്.ഇ.ബി അധികൃത‌രുടെ വാദം. ലൈൻ ചാർജ്‌ചെയ്ത് വഴിവിളക്കുകൾസ്ഥാപിച്ചാൽ വഴിയാത്രക്കാർക്ക് ഏറെ സാഹായകമാണ്. അതൊടൊപ്പം ഈപ്രദേശങ്ങളിൽ രാത്രിയുടെമറവിൽ മലിന്യംതള്ളുന്നത് ഒരു പരിധിവരെ തടയാനും കഴിയും.കൂടാതെ റബർതോട്ടങ്ങളിൽക്കൂടി കണക്ഷൻ എടുത്തിട്ടുള്ള പത്തോളം വീട്ടുകാർക്ക് റോഡിൽനിന്നുംസപ്ലേ ലഭിക്കുന്നതാണ്.