ഇലവുംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മെഴുവേലി പഞ്ചായത്ത് പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ ആറ് മാസം കാലയളവിലേക്ക് പ്രതിമാസം 17000 രൂപ നിരക്കിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു..കേരളാ നഴ്‌സിംഗ് കൗൺസിൽ അംഗീകരിച്ച ജി.എൻ.എം / ബി.എസ്.സി നഴ്‌സിംഗ്‌യോഗ്യതയുള്ളവരും 40 വയസിൽ താഴെ പ്രായമുള്ളവരുമായ ഉദ്യോഗാർഥികൾ ബയോഡാറ്റാ, അസൽ സർട്ടിഫിക്കേറ്റ് എന്നിവ സഹിത 28ന് രാവിലെ 11ന് പി.എച്ച്.സി യിൽ നടക്കുന്ന ഇന്റർവ്യൂവിന്‌ നേരിട്ട് ഹാജരാകേണ്ടതാണന്ന് സെക്രട്ടറി അറിയിച്ചു.