അടൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിൽപെട്ട ചെറുകുന്നം ശാഖയിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിട്ട വിദ്യാർത്ഥിക്ക് എസ്.എൻ.ഡി.പി യൂത്ത്മൂവ്മെന്റ് യോഗം യൂത്ത് മൂവ്മെന്റ് അടൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷൻ നൽകി.യൂത്ത് മൂവ്മെന്റ് താലൂക്ക് യൂണിയൻ സെക്രട്ടറി സുജിത്ത് മണ്ണടി ടെലിവിഷൻ കൈമാറി. മണ്ണടി ശാഖാംഗമായ ശോഭാഭവനത്തിൽ രാധമ്മയാണ് ടി.വി സംഭാവന ചെയ്തത് . യൂത്ത് മൂവ്മെന്റ് താലൂക്ക് വൈസ് പ്രസിഡന്റ് രാഹുൽ അങ്ങാടിക്കൽ,സൈബർസേന അടൂർ യൂണിയൻ കൺവീനർ അജു വിജയ്,ശാഖാപ്രസിഡന്റ് ഉത്തമൻ ശാഖ സെക്രട്ടറി സജിൻ,മുൻ ശാഖാ സെക്രട്ടറി പ്രസന്നൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബിബിൻ,പ്രസിഡന്റ് അനന്ദു മറ്റു ശാഖാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.