ചിറ്റാർ :സീതത്തോട് മുണ്ടൻപാറ പ്ലാത്താനത്തുപടിയിൽ നാലുമാസം മുമ്പ് നിർമ്മിച്ച റോട്ടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ ഓലിച്ചു പോയി. ലക്ഷങ്ങൾ മുടക്കി പണിത സംരക്ഷണഭിത്തിക്ക് വേണ്ടത്ര മെറ്റീരിയൽ ഇല്ലാതെയാണ് നിർമ്മാണപ്രവർത്തനം നടത്തിയത്. നിർമ്മാണപ്രവർത്തിലെ അപാകതയാണ് സംരക്ഷണഭിത്തി തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.