covid

അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ കൊവിഡ് ബാധിച്ച ഡോക്ടറുടെ സമ്പർക്കത്തിലൂടെ ഇന്നലെ മൂന്ന് പേർക്കും ചൂരക്കോട് സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥൻ വഴി രണ്ടുപേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ചായലോട് സ്വദേശിനിയായ 26 വയസുകാരി ഗർഭിണി, ഇവരുടെ മാതാവ്. ജനറൽ ആശുപത്രിയിലെ മെഡിക്കൽ വാർഡിലെ ക്ളീനിംഗ് തൊഴിലാളിയായ പഴകുളം സ്വദേശിനി എന്നിവർക്കാണ് ഡോക്ടർവഴി സമ്പർക്കമുണ്ടായത്.ഡോക്ടർ ഡ്യൂട്ടിയിലിരിക്കേ ആശുപത്രിയിലുണ്ടായിരുന്ന 5 ഗൈനക്കോളജി ഡോക്ടർമാരും അനസ്തേഷ്യാ വിഭാഗത്തിലെ ഡോക്ടറും ഉൾപ്പെടെ പത്തോളം പേർ ക്വാറന്റൈനിലാണ്. ജനറൽ ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ പരിശോധനയിൽ ആരും രോഗികൾ അല്ലെന്നാണ് പരിശോധനാഫലം.

പത്തനംതിട്ടയിലെ ഒരു സ്വകാര്യ ബാങ്ക് ജീവനക്കാരനായ തുവയൂർ സ്വദേശിയായ യുവാവ് വഴി തുവയൂർ തെക്ക് സ്വദേശിയായ 27 വയസുകാരനും രോഗം സ്ഥിരീകരിച്ചു. ഇയാളുടെ പിതാവിനും തൊഴിലുറപ്പ് തൊഴിലാളിയായ മാതാവിനും കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ വഴി സമ്പർക്കപ്പട്ടിയിൽപ്പെട്ട 44 പേരെ കഴിഞ്ഞ ദിവസം വടക്കടത്തുകാവ് വി. എച്ച്. എസ്. എസി വച്ച് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. പത്തനംതിട്ടയിൽ നിന്നുള്ള മൊബൈൽ യൂണിറ്റാണ് സാമ്പിളുകൾ ശേഖരിച്ചത് നേരത്തെ അടൂരിൽ കൊവിഡ് സ്ഥിരീകരിച്ച ആട്ടോറിക്ഷ ഡ്രൈവറുടെ മകനും രോഗം സ്ഥിരീകരിച്ചു. ഇൗ ഡ്രൈവറുമായിനേരിട്ട് സമ്പർക്കമുള്ള 27 പേരുടെയും അല്ലാതെയുള്ള 58 പേരുടേയും പട്ടിക തയ്യാറക്കിയിട്ടുണ്ട്.