പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐ.സി.യു കട്ടിലും സാനിറ്റെസർ സ്റ്റാൻഡുകളും ജില്ലാ ഭരണകൂടത്തിന് നൽകി ജില്ലാ ഫർണിച്ചർ മാനുഫാക്‌ചേഴ്‌സ് മർച്ചന്റ് അസോസിയേഷൻ. ആധുനിക സൗകര്യങ്ങളോടുകൂടിയ അഡ്ജസ്റ്റബിൾ ഐ.സി.യു കട്ടിലും 30 സാനി റ്റെസർ സ്റ്റാൻഡുകളുമാണ് കൈമാറിയത്. ചടങ്ങ് വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ കളക്ടർ പി.ബി.നൂഹ്, ഡി.എം.ഒ ഡോ.എ.എൽ ഷീജ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എൻ.എച്ച് എം.ഡി.പി.എം ഡോ.എബി 'സൂസൻ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.ഡി മോഹൻ ദാസ്, ജില്ലാ വൈ.പ്രസി വി.ടി സരേന്ദ്രൻപിള്ള, ജനറൽ സെക്രട്ടറി കെ.സജീവ് സ്റ്റേറ്റ് കൗൺസിലർ എസ്.വി വിജയകുമാർ എന്നിവർ പങ്കെടുത്തു.