ചെറുകോൽ: എ.ഐ.വൈ.എഫ് ചെറുകോൽ പഞ്ചായത്ത് കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 10, 000 രൂപ എ.ഐ.വൈ.എഫ് ചെറുകോൽ പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ ഗഫൂറിൽ നിന്ന് സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി മനോജ് ചരളേൽ ഏറ്റുവാങ്ങി. സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷനംഗം എം വി വിദ്യാധരൻ, എ.ഐ.വൈ.എഫ് ജില്ലാ ജോ. സെക്രട്ടറി എം വി പ്രസന്നകുമാർ, മണ്ഡലം സെക്രട്ടറി ലിജോ സാം, എ. കെ.എസ്.ടി.യു സംസ്ഥാന കമ്മറ്റിയംഗം കെ എ. തൻസീർ, എന്നിവർ പങ്കെടുത്തു.