തിരുവല്ല: കൊവിഡ് സമൂഹ വ്യാപനത്തെ തുടർന്ന് തിരുവല്ല നഗരസഭയിലെ മുഴുവൻ വാർഡുകളും ഒരാഴ്ചത്തേക്ക് കണ്ടൈൻമെൻറ് സോണാക്കിയ സാഹചര്യത്തിൽ വഴിയോരത്തെ അനധികൃത കച്ചവടങ്ങൾ നിറുത്തലാക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സലീം, ജനറൽ സെക്രട്ടറി എം.കെ. വർക്കി എന്നിവർ ആവശ്യപ്പെട്ടു. തള്ളുവണ്ടികളിലും പെട്ടി ഓട്ടോയിലും തലച്ചുമടായും സമീപ സ്ഥലങ്ങളിൽ നിന്ന് തിരുവല്ലയിലെത്തി ഇടറോഡുകളിലൂടെ പച്ചക്കറി, പഴവർഗങ്ങൾ, മത്സ്യം എന്നിവ വിപണനം നടത്തുന്നതും രോഗവ്യാപനത്തിന് കാരണമാകും. ഇത്തരക്കാരെയും തടയണം.