കോന്നി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ് പ്രമാടത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഒന്നാം വാർഡിനെ കണ്ടൈൻമെന്റ് സോണാക്കിയതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് നേതാജി ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തുള്ള മറൂർ റോഡ് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സാമൂഹ്യവിരുദ്ധർ ഇത് നശിപ്പിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.