കോന്നി: കോന്നി ഗവ. മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കാനുള്ള സർക്കാർ ശ്രമത്തെ അട്ടമറിക്കാനുള്ള കോൺഗ്രസിന്റെയും, കോന്നിയിലെ മുൻ ജനപ്രതിനിധിയുടെയും നീക്കം പ്രതിഷേധാർഹമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു.
ജൂലായ് 24ന് മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്യുന്നു എന്ന നിലയിൽ പ്രചരിപ്പിച്ച് പ്രതിഷേധം നടത്താൻ ആഹ്വാനം ചെയ്യുന്ന ഡി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന അപലപനീയമാണ്, മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനം നടത്തുന്ന ജില്ലാ കളക്ടറെ എം.പി.കൂടിയായ മുൻ ജനപ്രതിനിധി ഭീഷണിപ്പെടുത്തി.പരിസ്ഥിതി അനുമതി വാങ്ങാതെയാണ് നിർമ്മാണം ആരംഭിച്ചത്. അനുമതി നേടിയെടുക്കാൻ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ശ്രമിച്ചപ്പോൾ അത് തടയാനും നീക്കമുണ്ടായി
യു.ഡി.എഫ് ഭരണകാലത്ത് മെഡിക്കൽ കോളേജ് നിർമ്മാണത്തിന് കരാർ ഏ​റ്റെടുത്തിരുന്ന കമ്പനി പണി നിറുത്തിപ്പോയത് പണം നൽകാതിരുന്നതിനാലാണ്. 2015ൽ പൂർത്തിയാക്കേണ്ടിയിരുന്നതാണ് പദ്ധതി.. 2016ൽ യു.ഡി.എഫ്.ഭരണത്തിന്റെ അവസാന ഘട്ടത്തിൽ പോലും കാര്യമായ നിലയിൽ പണി നടന്നില്ല.നിർമ്മാണം പുന:രാരംഭിച്ചത് എൽ.ഡി.എഫ് സർക്കാർ വന്ന ശേഷമാണ്.